Automotive

സാന്‍ട്രോ നാളെയെത്തും; ബുക്കിംങ് പതിനയ്യായിരം പിന്നിട്ടു

ഇന്ത്യന്‍ വാഹന ലോകത്തെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ തന്റേതായ ഇടം നേടിയ വാഹനമാണ് ഹ്യുണ്ടായ് സാന്‍ട്രോ. ഇടക്കാലത്ത് വാഹനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തിയെങ്കിലും പുതുമകളോടെ സാന്‍ട്രോയെ വീണ്ടും നിരത്തിലറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കെട്ടിലും മട്ടിലും മാറ്റങ്ങളുമായി സാന്‍ട്രോ വീണ്ടുമെത്തുമ്പോള്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്. ഔദ്യോഗികമായി നാളെ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് ഇതിനോടകം പതിനയ്യായിരം ബുക്കിംങ് പിന്നിട്ടുകഴിഞ്ഞു.

രണ്ടാം വരവിലും സാന്‍ട്രോ തരംഗമാവുമെന്നുറപ്പിച്ചിരിക്കുകയാണ് ഈ കണക്കുകള്‍. ഒക്ടോബര്‍ 10 മുതലാണ് 2018 സാന്‍ട്രോയ്ക്കുള്ള ബുക്കിങ് കമ്പനി സ്വീകരിക്കാന്‍ തുടങ്ങിയത്. നാളെ ലോഞ്ചിംഗിന് മുമ്പ് പ്രീ-ബുക്കിങ് 20,000 യൂണിറ്റിലെത്തുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ പുതിയ സാന്‍ട്രോയേ കമ്പനി അത്യന്തം രഹസ്യമാക്കി സൂക്ഷിച്ചെങ്കിലും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരന്നിരുന്നു. അടിമുടി മാറ്റങ്ങളുമായി പുതിയ ഭാവത്തിലാണ് സാന്‍ട്രോ നിരത്തിലെത്തുന്നത്. 30.5 കിലോമീറ്റര്‍ മൈലേജാണ് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വകഭേദത്തില്‍ കമ്പനി പറയുന്നത്. ഇതു തന്നെയാണ് പ്രധാന സവിശേഷതയും.

പഴയ സാന്‍ട്രോയേക്കാളും നീളവും വീതിയും പുതിയ സാന്‍ട്രോയ്ക്കുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സാന്‍ട്രോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പെട്രോളിന് പറയുന്ന മൈലേജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top