Entertainment

കാത്തിരിപ്പിന് വിരാമം; രണ്‍വീര്‍-ദീപിക വിവാഹം നവംബര്‍ 14,15 തീയതികളില്‍

കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് ആ താരവിവാഹത്തിന് വേദിയാവുകാണ്. നടന്‍ രണ്‍വീര്‍ സിങും ബോളിവുഡ് സ്വപ്‌നസുന്ദരി ദീപിക പദുക്കോണും തമ്മിലുള്ള വിവാഹം നവംബര്‍ 14, 15 തീയതികളിലാണ് നടക്കുന്നത്. താരങ്ങള്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

വിവാഹ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രണ്ട് പേരുടേയും കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ നവംബര്‍ 14നും 15 നും വിവാഹ ചടങ്ങുകള്‍ നടക്കുമെന്നും ദീപിക പറഞ്ഞു. തങ്ങള്‍ക്കൊപ്പം പിന്തുണ നല്‍കി നിന്നതിനും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതായും ദീപിക പറഞ്ഞു.

 

എവിടെവെച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബോളിവുഡ് സൂപ്പര്‍ താരം അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദിയിലാകും രണ്‍വീര്‍ ദീപിക വിവാഹമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം സ്വിറ്റ്‌സര്‍ലാന്റിലാകും താര വിവാഹമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top