പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്ചിത്രം ‘സര്‍ക്കാരിന്റെ’ ടീസര്‍ പുറത്തിറങ്ങി. വിജയ്യുടെ ഗംഭീര ആക്ഷന്‍ രംഗങ്ങളടങ്ങിയ 1.33 മിനുട്ട് നീണ്ട് നില്ക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. എ.ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് നായികമാര്‍.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ക്യാമറ ചലിപ്പിക്കുന്നത്. സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ.ആര് റഹ്മാനാണ് സംഗീത സംവിധായകന്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര് മുരുഗദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട് സര്‍ക്കാരിന്.