Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമനിലക്കുരുക്കില്‍

ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദമാക്കി കേരളാബ്ലാസ്‌റ്റേഴ്‌സിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. 84-ാം മിനുട്ടില്‍ ഡല്‍ഹിയുടെ ആന്‍ഡ്രിജയാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ അഭാവത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രമാറാവിക്കിനെ മറികടന്നാണ് ഡല്‍ഹി ഗോളടിച്ചത്.

ഫസ്റ്റ്ഹാഫിന് ശേഷം സി.കെ വിനീതിലൂടെ കേരളമായിരുന്നു ആദ്യഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നും സ്റ്റൊയാനോവിക് തൊടുത്ത ഷോട്ട് സ്ലോവേനിയന്‍ ഇന്റര്‍നാഷ്ണല്‍ പ്ലെയര്‍ മാറ്റേജ് പോപ്‌ലാറ്റ്‌നിക് മനോഹരമായ പാസിലൂടെ വിനീതിന് കൈമാറി കേരളം വല ചലിപ്പിക്കുകയായിരുന്നു.

സി.കെ വിനീതിന്റെ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുളള പത്താമത്തെ ഗോളാണ് കലൂര്‍ ഇന്റര്‍ നാഷ്ണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പിറന്നത്. ഇതോടെ ഇയാന്‍ഹ്യൂമിന്റെ 10 ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പം സി.കെ വിനീതും എത്തിയിരിക്കുകയാണ്. 4-1-4-1 ഫോര്‍മേഷനിലായിരുന്നു കോച്ച് ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സ പടയെ കളത്തിലിറക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ച വയ്ക്കാനായില്ലെന്ന് മാത്രമല്ല വിജയം പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലെത്തിയ കാണികളെ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കുകയും ചെയ്തു.

അഞ്ച് വിദേശകളിക്കാരെ ഉള്‍പ്പെടുത്താമെന്നിരിക്കെ മൂന്ന് താരങ്ങളെ മാത്രം കളത്തിലിറക്കിയ തീരുമാനം അത്രകണ്ട് ഗുണം ചെയ്തില്ല. അവസാന മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കേണ്ടിയിരുന്ന പെനാല്‍ട്ടി റഫറിയുടെ പിഴവില്‍ ലഭിക്കാതെ പോയും കേരളത്തിന് വിനയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top