Business

ബാങ്ക് ഇതര ധനകാര്യ സ്ഥാപന മേഖലയിലെ ആദ്യ ചാറ്റ്‌ബോട്ട്, മുത്തൂറ്റ് ഗ്രൂപ്പിന്റെ മട്ടു & മിട്ടുവിനെ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് തങ്ങളുടെ ചാറ്റ് ബോട്ടുകളായ മട്ടു & മിട്ടുവിനെ അവതരിപ്പിച്ചു. കമ്പനിയുടെ ലോഗോയിലുള്ള രണ്ട് ആനകളുടെ രൂപത്തിലാണ് വെബ്‌സൈറ്റില്‍ ഈ ചാറ്റ്‌ബോട്ടുകളെ അവതരിപ്പിച്ചിട്ടുള്ളത്.

മുത്തൂറ്റ് അഡ്വാന്‍സ്ഡ് ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ യൂണിറ്റ് (മട്ടു), മുത്തൂറ്റ് ഇന്റലിജന്റ് ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ യൂട്ടിലിറ്റി (മിട്ടു) എന്നീ രണ്ടു ചാറ്റ്‌ബോട്ടുകള്‍ ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായ മേഖലയിലെ തന്നെ ആദ്യത്തേതാണ്. എല്ലാ സഹായങ്ങളും നല്‍കുന്ന ലൈവ് ചാറ്റ് ആയിരിക്കും ഈ ചാറ്റ്‌ബോട്ടുകള്‍ വഴി ലഭ്യമാക്കുക.

നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെയുള്ള ഈ വെര്‍ച്വല്‍ അസിസ്റ്റന്റ് എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭ്യമായിരിക്കും. മുത്തൂറ്റ് ഗ്രൂപ്പിന്റെ സേവനങ്ങളായ സ്വര്‍ണ പണയം, ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍, വിദേശ നാണ്യം, മ്യൂച്വല്‍ ഫണ്ടുകള്‍, ഭവന വായ്പകള്‍ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ഇതിലൂടെ വിവരങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് വിവിരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്ന രീതിയില്‍ സാമ്പത്തിക ഉപദേഷ്ടാവായും ഇവ പ്രവര്‍ത്തിക്കും. സ്വര്‍ണ പണയ വായ്പകള്‍, മറ്റുപദ്ധതികള്‍ എന്നിവയ്ക്ക് അപേക്ഷിക്കുവാനായുള്ള രജിസ്‌ട്രേഷന്‍ നടത്താനും ഇതു വഴി കഴിയും.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അതു വഴി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മുത്തൂറ്റ് ഗ്രൂപ്പ് എപ്പോഴും മുന്നിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളായ കോര്‍ ബാങ്കിങ്, ഉപഭോക്തൃ ബന്ധ ആസൂത്രണം, മുത്തൂറ്റ് മൊബൈല്‍ ആപ്പ് എന്നിവയ്ക്കു തുടര്‍ച്ചയായുള്ള ഈരംഗത്തെ തങ്ങളുടെ നീക്കമാണ് മട്ടു & മിട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ രണ്ടു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് പ്രതിദിനം സേവനം നല്‍കുന്നതെന്നും പുതിയ നീക്കം അവര്‍ക്ക് കൂടുതല്‍ മികച്ച അനുവങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top