ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ദേവസ്വം ബോര്‍ഡ്, സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. വിധിയ്ക്ക് പിന്നാലെ ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കും. അതേസമയം പുനപരിശോധന ഹര്‍ജി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 25 റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡും കക്ഷിയാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് അഡ്വ.മനു അഭിഷേക് സിംഗ്വിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.