Food

കാപ്പി പ്രിയര്‍ക്ക് സന്തോഷിക്കാം

കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസംതോറും രണ്ടോ മൂന്നോ കാപ്പി കുടിക്കുന്നവര്‍ക്ക് ആയുസ്സ് കൂടും.

കാപ്പി കുടിക്കുന്നത് മൂലം മെറ്റബോളിസം മെച്ചപ്പെടുകയും വര്‍ധിച്ചതോതില്‍ കൊഴുപ്പ് കുറയ്ക്കാനും സഹായകമാവും.

എന്നാല്‍ കാപ്പിക്ക് വലിയ പോഷക ഗുണമൊന്നുമില്ലെന്നും ജാമാ മെഡിക്കല്‍ ജേര്‍ണലിലെ പഠനം വ്യക്തമാക്കുന്നുണ്ട്. കാപ്പിയിലുള്ള കഫേയ്ന്‍ എന്ന രാസവസ്തു നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നുണ്ട്.

നിരവധി ആന്റി ഓക്‌സിഡെന്റ്‌സ് കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ടൈപ്പ് 2 ഡയബറ്റിക് രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കാപ്പിക്ക് കഴിയും.

കാപ്പി കുടിക്കുമ്പോള്‍ പെട്ടെന്ന് ഉന്മേഷം കിട്ടും. കാപ്പിയിലടങ്ങിയ കഫെയ്‌നിന്റെ പ്രവര്‍ത്തനമാണ് ഉന്‍മേഷമുണ്ടാക്കുന്നത്. എന്നിരുന്നാലും പരിമിത അളവില്‍ മാത്രം കാപ്പി കഴിച്ചാല്‍ മതി. എപ്പോഴും കാപ്പി കുടിച്ചാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഓര്‍മിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top