Breaking News

സുപ്രീംകോടതി വിധി ശബരിമലയിലെ ആചാരങ്ങള്‍ പരിഗണിക്കാതെ; മോഹന്‍ ഭഗവത്

ശബരിമലയിലെ ആചാരങ്ങള്‍ പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.  സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. മതനേതാക്കളേയും പുരോഹിതന്‍മാരേയും വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സുപ്രീംകോടതി വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

കാലങ്ങളായി ആചാരങ്ങള്‍ പാലിച്ച് പോകുന്നവരാണ് വിശ്വാസികള്‍. സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത് ഏറെ നാളത്തെ പ്രക്രിയയാണ്. എന്നാല്‍, ചര്‍ച്ചകളിലൂടെ ജനമനസിനെ ബോധ്യപ്പെടുത്തി വേണം മാറ്റം കൊണ്ടുവരാന്‍ എന്നും മോഹന്‍ ഭഗവത് പറഞ്ഞു. സമത്വംകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ സമാധാനം നഷ്ടപ്പെടുകയാണെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top