കൊച്ചി: ഹോണ്ടയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടുവീലര്‍ ബ്രാന്റായ ആക്ടീവ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിടുന്നു. 2 കോടി വില്പന കൈവരിക്കുന്ന ആദ്യ സ്കൂട്ടറായി മാറിയിരിക്കുകയാണ് ഹോണ്ട ആക്ടീവ.
2 കോടി കുടുംബങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷ നിമിഷമാണിതെന്നും ഹോണ്ട പ്രസിഡണ്ടും സിഇയുമായ മിനോരു കാറ്റോ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയി മികച്ച മുന്നേറ്റം നടത്തുകയാണ് ഹോണ്ടയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
15 വര്‍ഷം കൊണ്ടാണ് ആക്ടീവ 1 കോടി വില്പന നേട്ടം കൈവരിച്ചത്. എന്നാ രണ്ട് കോടി തികക്കാന്‍ എടുത്തത് വെറും മൂന്ന് വര്‍ഷം മാത്രമാണ്.
ഇന്ത്യയുടെ സ്കൂട്ടര്‍ വിപണിയി സമഗ്രമായ മാറ്റമാണ് ഹോണ്ട ആക്ടീവ സൃഷ്ടിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ആക്ടീവ തുടര്‍ന്നും ഇരുചക്ര വാഹന പ്രേമികളുടെ ഇഷ്ടവാഹനമായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.