Business

കാര്‍ വില മുഴുവന്‍ വായ്പയായി നല്‍കാന്‍ ഐസിഐസിഐ ബാങ്ക് പദ്ധതി

കൊച്ചി: കാര്‍ റോഡിലിറക്കുമ്പോള്‍ നല്‍കേണ്ട മുഴുവന്‍ തുകയും വായ്പയായി നല്‍കുന്ന പദ്ധതിക്ക് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കുള്ള പ്രീ അപ്രൂവ്ഡ് വായ്പകളിലാണ് കാറിന്റെ ഓണ്‍ ദ റോഡ് വില മുഴുവനായി വായ്പ നല്‍കുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രവര്‍ത്തന സമയത്ത് നാലു മണിക്കൂറിനുള്ളില്‍ ഈ വായ്പകള്‍ നല്‍കുകയും ചെയ്യും. ഈ ഉത്സവ കാലത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യമനുസരിച്ചുള്ള വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിക്കൊണ്ടാണ് ഐസിഐസിഐ ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ രവി നാരായണന്‍ ചൂണ്ടിക്കാട്ടി.

വാഹന ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഏറെ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാവും. തങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് മുന്‍കൂട്ടി അനുവദിച്ച വായ്പയ്ക്ക് അര്‍ഹരാണോ എന്നും അവര്‍ക്കു പരിശോധിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top