Latest News

വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരും

ഇനിമുതല്‍ വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്ന് ബിസിസിഐ തീരുമാനം.  10 ദിവസത്തിനുശേഷം പരമ്പര അവസാനിക്കുന്നതുവരെ ഭാര്യമാരെ കൂടെ നിര്‍ത്താം. വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയും അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം മീറ്റിംഗില്‍ കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. നിലവില്‍ വിദേശ പരമ്പരകളില്‍ താരങ്ങള്‍ക്കൊപ്പം രണ്ടാഴ്ച മാത്രമെ ഭാര്യമാരെ കൂടെ നിര്‍ത്താന്‍ അനുവാദമുള്ളു.

ആഷസില്‍ ഓസ്ട്രേലിയയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് 2015ല്‍ ഓസ്ട്രേലിയയും കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിസിസിഐയും സമാനമായ നിലപാടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top