പത്തനംതിട്ട: കോണ്‍ഗ്രസിന്റേത് വവ്വാലിന്റെ നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗങ്ങളെ കണ്ടാല്‍ താന്‍ മൃഗമാണെന്നും പക്ഷികളെ കാണുമ്പോള്‍ താന്‍ പക്ഷിയാണെന്നും പറയുന്ന വവ്വാലിന്റെ ഇരട്ടനയത്തെയാണ് ശ്രീധരന്‍പിള്ള കോണ്‍ഗ്രസുമായി ഉപമിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റേത് നാണംകെട്ട നിലപാടാണെന്നും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.
വവ്വാലിന്റെ നിലപാട് സ്വീകരിച്ചവരെ ഒരിക്കലും സമൂഹം സ്വീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടെ വലിച്ചെറിയപ്പെടുമെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.