നവംബര്‍ 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. പേടിഎം ആപ്ലിക്കേഷനിലാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.
2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തുമ്പോള്‍ ഐഡി കാര്‍ഡ് കൈയ്യില്‍ കരുതണ്ടതാണ്. ഈസ്റ്റ് അപ്പര്‍ ജെ ക്ലസ്റ്ററില്‍ മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥി ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്.