Breaking News

സന്നിധാനത്ത് അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചു

നിലയ്ക്കല്‍: ശബരിമലയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ഗാര്‍ഡ് പരിശോധിച്ചു. വനിതാ ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ഗാര്‍ഡ് എഴുതിവെക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരെയാണ് നിലയ്ക്കലില്‍ പ്രായം പരിശോധിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും 50 വയസ്സിന് മുകളിലാണ് പ്രായം എന്ന കാര്യം വ്യക്തമായതിനു ശേഷമാണ് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി യുവതിയെ ഇവിടെനിന്നും മാറ്റി. യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. ക്ഷേത്ര ദര്‍ശനത്തില്‍നിന്നും പിന്‍മാറില്ലെന്ന് യുവതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top