Entertainment

കൊച്ചിക്കാരി പ്രതിപ സായി മിസ് കേരള

കൊച്ചി: കൊച്ചിയില്‍ നടന്ന മിസ് കേരള സൗന്ദര്യ മല്‍സരത്തില്‍ കൊച്ചിക്കാരി പ്രതിപ സായി മിസ് കേരള കിരീടം സ്വന്തമാക്കി. പാലക്കാട് സ്വദേശിനി വിബിത വിജയന്‍ രണ്ടാം സ്ഥാനവും മുംബൈ മലയാളി ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഇരുപത്തിരണ്ടു പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഫാഷന്‍ ഡിസൈനര്‍മാരും തുടങ്ങി പല മേഖലകളില്‍ നിന്നുളളവരുണ്ടായിരുന്നു. പരമ്പരാഗത കേരള ശൈലി തുടങ്ങി ഫാഷന്‍ ലോകത്തെ പുതുപുത്തന്‍ ട്രന്‍ഡുകളായ വസ്്ത്രങ്ങളിഞ്ഞാണ് സുന്ദരിമാര്‍ റാമ്പില്‍ ചുവടുവച്ചത്.

ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ പ്രമുഖരായ ഗൗരവ് ജയ്ഗുപ്ത്, ശ്രേയ ഓസ, കരിഷ്മ സാഹ്നിഖാന്‍ എന്നിവര്‍ രൂപകല്‍പന ചെയ്ത വസ്ത്രങ്ങളണിഞ്ഞായിരുന്നു മല്‍സരാര്‍ഥികള്‍ റാമ്പിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top