Business

സെന്‍സെക്‌സ് 297 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സെന്‍സെക്‌സ് 297.3 പോയിന്റ് വര്‍ധിച്ച് 35,162.48 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 72.25 പോയിന്റ് ഉയര്‍ന്ന് 10584.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്കിംഗ്, റിയാലിറ്റി, ഓട്ടോ, ഐടി, ഫാര്‍മ്മ, എഫ്എംസിജി സെഗ്മെന്റിലെ ഓഹരികളെല്ലാം മുന്നേറി. അദാനി പോര്‍ട്‌സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, ഐസിഐസിഐ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളാണ് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയത്.

റിലയന്‍സ്, ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നേറിയത്.

കമ്പനികളുടെ രണ്ടാം പാദപ്രവര്‍ത്തന ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും നേട്ടം കൈവരിക്കുന്നത്.

ആഗോളവിപണികളില്‍ പ്രത്യേകിച്ച് ഏഷ്യന്‍ വിപണികളിലെ മെച്ചപ്പെട്ട പ്രകടനം ഒരു പരിധി വരെ ഇന്ത്യന്‍ വപിണിക്കും കരുത്തേകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top