Business

ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം നവംബര്‍ 16,17 തീയതികളില്‍ കൊച്ചിയില്‍ നടക്കും

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി ലേ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍ പറഞ്ഞു.

ടൈ കേരള ഒരുക്കുന്ന ഏഴാമത് സമ്മേളനമാണിത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സ്(ടൈ)ന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സജിവ പിന്തുണയും സമ്മേളനത്തിനുണ്ട്.

‘റീ ബില്‍ഡ് കേരള ലിവറേജിംഗ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജീസ്’ എന്നതാണ് ഏഴാമത് സമ്മേളനത്തിന്റെ പ്രമേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് എം.എസ്.എ കുമാര്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും, പ്രഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. http://www.tieconkerala.org, ഫോണ്‍ നമ്പര്‍ :9387522021 ഇമെയില്‍ :info@tiekerala.org  എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top