ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് സെപ്തംബര്‍ ക്വാര്‍ട്ടറില്‍ 4,110 കോടി രൂപയുടെ അറ്റാദായം നേടി. ജൂണിലവസാനിച്ച പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10.3 ശതമാനം വര്‍ധനവാണിത്.
കമ്പനിയുടെ വരുമാനത്തില്‍ 17.3 ശതമാനം വര്‍ധനവ് കാണിക്കുന്നുണ്ട്.
ഓരോ ഓഹരിക്കും 7 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30ന് ഇടക്കാല ഡിവിഡന്റ് ഓഹരി ഉടമകള്‍ക്ക് ലഭിക്കും.