Kerala

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 500 ദശലക്ഷം ഡോളറിന്റെ സഹായവുമായി ലോകബാങ്ക്

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് 500 ദശലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ലോകബാങ്കിന്റെ സഹായവാഗ്ദാനം.

സാമ്പത്തിക സഹായത്തിന് പുറമേ കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ട ഉപദേശവും ലോക ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക സഹായവും ലോക ബാങ്ക് നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. പ്രളയം മൂലം സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ലോക ബാങ്ക് വിലയിരുത്തിയിരുന്നു.

അതേസമയം കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയാലെ ലോകബാങ്ക് സഹായം വാങ്ങാന്‍ കഴിയുകയുളളുവെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ ലോകബാങ്കിന്റെ സഹായം വാങ്ങാനാകു. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top