Kerala

പ്രതിഷേധം കനക്കുന്നു; പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്. 2 ബറ്റാലിയന്‍ വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്.

സ്ഥലത്തെ സംഘര്‍ഷം തടയുന്നതിന് ആവശ്യമായ പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത പൊലീസിനെ പമ്പയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം തന്നെ കൂടുതല്‍ പൊലീസ് സംഘം എത്തുമെന്നാണ് സൂചന.

ശബരിമല നട തുറക്കാന്‍ ഇനി ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ, ഇന്ന് രാവിലെ നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ബസില്‍ നിന്നും ഇറക്കി വിട്ടിരുന്നു. ഈ സഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ അടിയന്തര നടപടി. കോട്ടയത്തു നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ത്ഥിനികളെയാണ് പ്രതിഷേധക്കാരായ സ്ത്രീകള്‍ നിലയ്ക്കലില്‍ തടഞ്ഞത്.

എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top