തിങ്കളാഴ്ച്ച ഓഹരിവിപണി ചെറിയ നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്. ഐടി, ഫാര്‍മ്മ ഓഹരികളുടെ മുന്നേറ്റമാണ് സൂചികയില്‍ നേട്ടത്തിന് കളമൊരുക്കിയത്. സെന്‍സെക്സ് 131.52 പോയിന്റ് വര്‍ധനവോടെ 34,865 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 40 പോയിന്റ് ഉയര്‍ന്ന് 10,512.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേരിയ നേട്ടത്തിലും ഓട്ടോ ബാങ്കിംഗ് ഓഹരികള്‍ക്ക് മങ്ങലേറ്റു.
ഇന്‍ഫോസിസ്, ഐടിസി, ഒഎന്‍ജിസി, ടിസിഎസ്, സണ്‍ ഫാര്‍മ്മ, വിപ്രോ, ഡോ.റെഡീസ്, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികളാണ് മുന്നേറ്റം കാഴ്ച്ച വച്ചത്.
എച്ച്പിസിഎല്‍, ഗെയില്‍, വേദാന്ത, ഐസിഐസിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ആഗോള വിപണി ഇന്ന് തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു. യൂറോപ്യന്‍ വിപണികള്‍ തകര്‍ച്ചയുടെ പാതയിലായിരുന്നു. പാശ്ചാത്യലോകവും സൗദി അറേബ്യയുംതമ്മില് ഉടലെടുത്ത പ്രതിസന്ധിയാണ് ആഗോളവിപണിയെ പ്രതികൂലമായി ബാധിച്ചത്. സൗദിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൂടുതല്‍ കാര്‍ക്കശ്യ നടപടികള്‍ സ്വീകരിക്കുമോ എന്നതാണ് വിപണി വൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്. സൗദി അറേബ്യക്കെതിരെ നടപടികള്‍ വന്നാല്‍ ക്രൂഡ് ഓയിലിന്റെ ദൗര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും വഴിതെളിക്കുമെന്നതിന് സംശയമില്ല.