വാരാന്ത്യ വ്യാപാര ദിവസമായ വെളളിയാഴ്ച്ച തലേദിവസത്തെ നഷ്ടം പിന്നിട്ട് ഓഹരിവിപണി നേട്ടത്തിലായി. സെന്‍സെക്സ് 732 പോയിന്റ് വര്‍ദ്ധിച്ച് 34,733.58 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 237.85 നേട്ടത്തില്‍ 10,472.50 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് തുണയായത്.
നിഫ്റ്റിയിലെ 46 ഓഹരികള്‍ മുന്നേറ്റത്തിലായിരുന്നു. മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നേറ്റം കാഴ്ച്ചവച്ചത്.
പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, കൊടാക് ബാങ്ക്, ഇന്ഡസ്ഇന്ഡസ് ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം മികച്ച നേട്ടം കരസ്ഥമാക്കി.
രൂപയുടെ മൂല്യം 73.62 രൂപ എന്ന നിലയിലെത്തിയതോടെ ഐടി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. മികച്ച ലാഭം നേടിയിട്ടും ടി.സി.എസ് ഓഹരികള്‍ക്ക് വില കുറഞ്ഞു.
അസംസ്കൃത എണ്ണവില സ്ഥിരതയാര്‍ജിച്ചതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് ഓഹരിവിപണിയിലെ മുന്നേറ്റത്തിനുളള പ്രധാന കാരണം.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നത്വരെ വിപണി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുമെന്നാണ് വിപണി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സാങ്കേതിക തിരുത്തലിന് വിപണി വിധേയമാകുന്ന ഈ അവസരത്തില്‍ മികച്ച വിലയില്‍ ഓഹരികള്‍ വാങ്ങാനുളള അവസരമായാണ് ഉരുത്തിരിഞ്ഞുവരുന്നത്.