Automotive

പുതിയ സാന്‍ട്രോ എത്തുന്നു

വളരെ കുറച്ചുകാലം കൊണ്ട് ഇന്ത്യാക്കാരുടെ ഇഷ്ടവാഹനമായ സാന്‍ട്രോ നവീകരിച്ച കാറുമായി വിപണിയിലെത്തുന്നു. ഹ്യൂണ്ടായിയുടെ സ്റ്റൈലിഷ് ടോള്‍ ബോയ് രൂപകല്‍പ്പനയോടെയാണ് പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ 22 വരെ പൂര്‍ണ്ണമായും ഓണ്‍ലൈനിലായിരിക്കും സാന്‍ട്രോയുടെ പ്രീ ബുക്കിങ്ങ്. ആദ്യത്തെ 50000 പേര്‍ക്ക് 11000 രൂപ നിരക്കില്‍ പ്രീ ബുക്കിങ്ങ് നടത്താം. നാല് സിലണ്ടറുള്ള ഈ കാറിന് ബിഎച്ച്പി 4500 ആര്‍പിഎം കരുത്തുണ്ട്.

20.3 കിലോ മീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ധനം പെട്രോള്‍ സിഎന്‍ജിയിലാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശവില 4 മുതല്‍ 6 ലക്ഷം രൂപ വരെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top