ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്.
കഴിഞ്ഞ മാസം 14നാണ്
ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണമെന്നും 50 ലക്ഷം രൂപ നഷ്പരിഹാരം നല്‍കണം എന്നും സുപ്രീം കോടതി വിധിച്ചത്. നമ്പി നാരായണന്റെ അറസ്റ്റ് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന് എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന് അധ്യക്ഷനായ സമിതിക്കും രൂപം നല്കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.