ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താനൊരുങ്ങുന്നു. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്വെയര് ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
ബഗ് കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 2011 ല്‍ ഫെയ്സ്ബുക്കിന് വെല്ലുവിളിയായാണ് ഗ്ൂഗിള് പ്ലസ് ആരംഭിച്ചത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോവുകയായിരുന്നു.