Breaking News

ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന് മുന്നറിയിപ്പ്. ഒഡിഷയിലെ ഗോപാല്‍പൂരില്‍നിന്ന് 720 കിലോമീറ്ററും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തില്‍നിന്ന് 690 കിലോമീറ്ററും അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദത്തിന്റെ നില. ഇത് 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാനും ബുധനാഴ്ചയോടെ ചുഴലിക്കാറ്റാവാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്കു ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയായേക്കും. മത്സ്യതൊഴിലാളികള്‍ ഇന്നു മുതല്‍ 12 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷം വൈകും. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ കാറ്റിന്റെ ഗതിയില്‍ അപ്രതീക്ഷിത മാറ്റംവരും. ഇതാണ് കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷം വൈകാന്‍ കാരണം. സംസ്ഥാനത്ത് ഇപ്പോള്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top