Cricket

വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് കോഹ്ലി

ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇതിനായി ബിസിസിഐ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോഹ്ലി പറഞ്ഞു. നിലവില്‍ താരങ്ങളുടേയും ജീവനക്കാരുടേയും ഭാര്യമാര്‍ക്ക് രണ്ടാഴ്ച കാലം മാത്രമാണ് വിദേശത്ത് കൂടെ താമസിക്കാന്‍ അനുവാദം നല്‍കുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്നാണ് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടത്.

അതേസമയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബിസിസിഐ ബോഡി നിലവില്‍ വന്നതിന് ശേഷം മാത്രം ഇതിനെ കുറിച്ച് തീരുമാനം എടുക്കാനാണ് സാധ്യത. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് കോഹ്ലി അപേക്ഷ നല്‍കിയത്. കോഹ്ലിക്ക് ഒപ്പം ഭാര്യ അനുഷ്‌കയും വിദേശത്ത് യാത്ര ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top