Latest News

സാസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍ എഎക്‌സ്5500 വിപണിയില്‍

കൊച്ചി: സാംസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍ എഎക്‌സ്5500 വിപണിയില്‍. എയറോഡൈനാമിക് എയര്‍ ഫ്‌ലോ സാങ്കേതിക വിദ്യ ഉളള പുതിയ പ്യൂരിഫയര്‍ മുറി ശുദ്ധീകരിക്കുന്നതിനായി നിര്‍മ്മിച്ചതാണ്. എഎക്‌സ്5500 പുറത്തിറക്കുന്നതോടെ എന്‍ട്രി ലെവല്‍, മിഡ്, പ്രീമിയം വിപണിയില്‍ സാംസംഗിന് സാന്നിധ്യമായി.

എഎക്‌സ്5500ന് ഡുവല്‍ സ്മാര്‍ട്ട് സെന്‍സര്‍ വായുവിന്റെ ഗുണനിലവാരം അതത് സമയത്ത് തന്നെ അളക്കും. അതുകൊണ്ട് തന്നെ ശുദ്ധവായു ശ്വസിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പാക്കാനാകും.

പുതിയ എഎക്‌സ്5500 എയര്‍ പ്യൂരിഫയര്‍ പുറത്തിറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സാംസംഗ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വൈസ് പ്രസിഡണ്ട് രാജീവ് ഭൂട്ടാനി പറഞ്ഞു. ഉപഭോക്താക്കളുടെ ജീവിത രീതി മെച്ചപ്പെടുത്താന്‍ ഇനിയും ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുറിയിലെ എല്ലാ ഭാഗത്തും ചുരുങ്ങിയ സമയത്തിനുള്ളില്‍ വായു ശുദ്ധീകരിക്കുന്നതിന് എഎക്‌സ്5500ന് സാധിക്കും. പ്യൂരിഫയറിലെ ഫാന്‍ മുകളില്‍ നിന്നും വലത് വശത്തു നിന്നും ഇടത് വശത്തു നിന്നും വായു പ്രവഹിപ്പിക്കും. വായു ശുദ്ധീകരിക്കാന്‍ നാല് സ്റ്റെപ്പുകളാണ് എഎക്‌സ്5500 അനുവര്‍ത്തിക്കുന്നത്. മുറികളിലുള്ള പൊടി ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും.

34990 രൂപയാണ് എഎക്‌സ്5500 ന്റെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top