രാജ്കോട്ട്: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ച്വുറിയുടെ കരുത്തില്‍ മികച്ച തുടക്കുമായി ഇന്ത്യ. രാജ്കോട്ടില്‍ നടക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഒന്നാം ദിനമാണ് പൃഥ്വി കന്നി സെഞ്ചുറി നേടിയത്. 99 പന്തില്‍ 15 ബൗണ്ടറികളോടെ മുംബൈ താരം സെഞ്ചുറി പൂര്‍ത്തിയാക്കി.
ഒന്നാം ദിനം 39 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. വിന്‍ഡീസിന് വേണ്ടി ദേവേന്ദ്ര ബീഷു, ഷാനോന്‍ ഗബ്രിയേല്‍, ഷെര്മാന് ലൂയിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് പൃഥ്വി ഷാ. ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് സെഞ്ചുറി നേട്ടക്കാരില്‍ ഏഴാം സ്ഥാനത്ത് വരാനും പൃഥ്വി ഷായ്ക്ക് കഴിഞ്ഞു. മുഹമ്മദ് അഷ്റഫുള്‍, മുഷ്താഖ് മുഹമ്മദ്, സച്ചിന് തെന്‍ഡുല്‍ക്കര്‍, ഹാമില്ട്ടണ് മാസകട്സ, ഇമ്രാന് നസീര്‍, സലിം മാലിക്ക് എന്നിവര്‍ക്ക് പിന്നിലാണ് ഈ പട്ടികയില്‍ പൃഥ്വി ഷായുടെ സ്ഥാനം. പട്ടികയിലെ ഇന്ത്യക്കാരില്‍ സച്ചിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഷാ.