വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സ്യരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷായാണ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്. അരങ്ങേറ്റനിരയില് ഷാ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഓപ്പണിംങില്‍ സ്ഥിരതയില്ലെന്ന ആക്ഷേപത്തിന് ഷായിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്.
മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്നത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. 2014നു ശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയിലെത്തുന്നത്.