Latest News

‘സ്‌പെന്‍ഡ് ആന്‍ഡ് വിന്‍’: മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ഐസിഐസിഐ ബാങ്ക്

കൊച്ചി: മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ഐസിഐസിഐ ബാങ്ക് ‘സ്‌പെന്‍ഡ് ആന്‍ഡ് വിന്‍’ എന്ന പരിപാടി നടത്തുന്നു. ‘എയ്‌സ് യുവര്‍ സ്‌പെന്‍ഡ്’,എന്ന ഈ പ്രചാരണ പരിപാടി ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 10 വരെയാണ്. ക്രെഡിറ്റ്, ഡെബിറ്റ് മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന പത്തു പേര്‍ക്ക് മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2019-ന്റെ വനിത, പുരുഷ ഫൈനല്‍ നേരിട്ട് കാണുവാന്‍ മെല്‍ബണിലേക്ക് മൂന്നു രാത്രിയും രണ്ടു പകലുമുള്ള യാത്ര സമ്മാനമായി ലഭിക്കും.

ഒരു ടെന്നീസ് ഗ്രാന്‍ഡ് സ്ലാം കാണുന്നതിന് ഇന്ത്യയിലെ ഇടപാടുകാര്‍ക്ക് അവസരമൊരുക്കുന്ന ആദ്യത്തെ സമ്മാന പദ്ധതിയാണിതെന്ന് ഐസിഐസിഐ ബാങ്ക് അസെക്യൂവേഡ് ലെന്‍ഡിംഗ്, കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് സൊലൂഷന്‍സ് ഗ്രൂപ്പ് തലവനും ജനറല്‍ മാനേജരുമായ സുധിപ്ത റോയി പറഞ്ഞു.

1000 വിജയികള്‍ക്ക് ഓഫര്‍ പീരിയഡിലെ ചെലവഴിക്കലിന് 2000 രൂപയുടെ കാഷ് ബാക്ക് ലഭിക്കും. ഇടപാടുകാര്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ചിരിക്കണം. മിസ്ഡ് കോള്‍ (08030636570) നല്‍കി ഐസിഐസിഐ ബാങ്ക് മാസ്റ്റര്‍ കാര്‍ഡിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്യാം. ഹാപ്പി സ്ലാം എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക പാര്‍ട്ണറാണ് മാസ്റ്റര്‍കാര്‍ഡ്.

ബാങ്കിന്റെ വെബ്‌സൈറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.icicibank.com/ സന്ദര്‍ശിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top