Latest News

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഒരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന് മായാവതി

ലക്‌നൗ: കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച്, ഒരുതരത്തിലുള്ള സഖ്യത്തിനും ഇനി തയ്യാറല്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് തങ്ങളെ ചതിക്കുകയായിരുന്നെന്നും ഒരു സഖ്യത്തിനും ഇനി തയ്യാറല്ലെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലും ബി.എസ്.പിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബി.ജെ.പിയെ പോലെ അവര്‍ ഞങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ മോദിയെ ഒറ്റയ്ക്ക് നേരിടാമെന്ന അഹങ്കാരത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് ആര്‍.എസ്.എസിന്റെ ഏജന്റാണെന്നും മായാവതി ആരോപിച്ചു.

രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും ഇനി ഇല്ലെന്നും മായാവതി വ്യക്തമാക്കി. എന്നാല്‍ സഖ്യത്തിനില്ലെന്ന മായാവതിയുടെ തീരുമാനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top