Kerala

സ്ത്രീകള്‍ക്കായി മൊബൈല്‍ ‘പിങ്ക്’ ഷോറൂം

”കടയിലൊക്കെ പയ്യന്മാരാ ഇവിടെ എങ്ങനെ ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കും”? ഇങ്ങനെ സ്ത്രീകളൊരിക്കലെങ്കിലും ചിന്തിച്ചിരിക്കും. എന്നാലിനി ആശങ്ക വേണ്ട.
കേരളത്തിലാദ്യമായി സ്ത്രീകള്‍ക്കായി മൊബൈല്‍ സേവനവും, വില്‍പ്പനയും സര്‍വീസിങ്ങും ഉള്‍പ്പെടുത്തി മൊബൈല്‍ ഷോറൂം ഒരുക്കിയിരിക്കുന്നു. എറണാകുളത്തെ ഒബ്‌റോണ്‍മോളിലും മറൈന്‍ഡ്രൈവിലുമാണ് ‘ടെക് ക്യു ഫോര്‍ ഹെര്‍’എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് തുറന്നിരിക്കുന്നത്. പിങ്ക് നിറത്തിലൊരുക്കിയിരിക്കുന്ന ഈ ഷോറൂം സ്ത്രീകളെ തീര്‍ച്ചയായും ആകര്‍ഷിക്കും.

സ്ത്രീകള്‍ക്ക് മടിയില്ലാതെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ കയറിച്ചെല്ലാനും ഇഷ്ടപ്പെട്ട ഫോണുകള്‍ തിരഞ്ഞെടുത്ത് വാങ്ങാനും കഴിയുമെന്നതാണ് ഈ പിങ്ക് ഷോറൂമിന്റെ പ്രത്യേകത. ഫോണ്‍ സര്‍വീസ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്നതടക്കമുള്ള ആശങ്കകളും ഇല്ലാതാക്കാന്‍ മൊബൈല്‍ സര്‍വീസിങ് രംഗത്തും വനിതകള്‍ കടന്ന് വന്നിരിക്കുകയാണ്.

‘ടെക് ക്യു ഫോര്‍ ഹെര്‍’ ഷോറൂം

രാജ്യത്ത് 17 ശതമാനത്തോളം സ്ത്രീകള്‍ മാത്രമാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതെന്ന ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്റെ കണക്ക് പറയുമ്പോഴും ഇതിന് മറ്റൊരു വശം കൂടിയുണ്ട്. പല സ്ത്രീകളും ഫോണ്‍ വാങ്ങുന്നത് മാതാപിതാക്കളുടെയോ ഭര്‍ത്താക്കന്മാരുടെയും പേരിലായിരിക്കും എന്നതും വാസ്തവമാണ്.

ക്വാളിറ്റി ക്യാമറ വേണമെന്നതാണ് സ്ത്രീകളുടെ ഡിമാന്റ്. ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്ന ഫോണുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് സ്‌റ്റോര്‍ മാനേജര്‍ കാര്‍ത്തിക മേനോന്‍ കേരളാവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

മൊബൈല്‍ ടെക്‌നീഷ്യനായ നസീം ഷംസുദ്ദീനാണ് ഷോറൂമിലെ സ്ത്രീകള്‍ക്കായി സര്‍വീസിങ് പരിശീലനം നല്‍കുന്നത്. ഒരു മാസത്തോളമാണ് പരിശീലനം.സ്ത്രീകള്‍ക്ക് ഒപ്പം തന്നെ് ജോലി ചെയ്യാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്. അതോടൊപ്പം തന്നെ കസ്റ്റമേഴ്‌സും ഏറെ സംതൃപ്തിയോടെയാണ് ഷോറൂം സന്ദര്‍ശിച്ചു മടങ്ങിപ്പോകുന്നത്. ചെറുപുഞ്ചിരിയോടെ സ്‌റ്റോര്‍ മാനേജര്‍ കാര്‍ത്തിക പറഞ്ഞു.

സ്ത്രീകള്‍ക്കായി ടെക്‌നോളജിയുടെ ഒരു ശൃംഖലയാണ് പിങ്ക് ഷോറൂം തുറന്നിട്ടിരിക്കുന്നത്. ആവശ്യമായ പരിശീലനത്തിലൂടെ ഒരു നല്ല ഉപജീവനമാര്‍ഗവും ഈ ഷോറൂം സ്ത്രീകള്‍ക്കായി നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top