Kerala

സീറ്റ്‌ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല

കാറില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെ മുന്‍കരുതലെടുക്കണമെന്ന് മിക്കവര്‍ക്കും അറിയില്ല. അപകടത്തില്‍ നിന്ന് പരമാവധി രക്ഷനേടാന്‍ യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. ഒരു കാരണവശാലും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വണ്ടിയില്‍ യാത്ര ചെയ്യരുത്.

ഒരു അപകടം നടന്നാല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കാറില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്ന് പ്രത്യേകം ഓര്‍മവേണം. ഇടിയുടെ ആഘാതത്തില്‍ പുറത്ത് വരേണ്ട എയര്‍ബാഗുകള്‍ സീറ്റ്‌ബെല്‍റ്റ് സെന്‍സര്‍ മുഖേനയാണ് പ്രവര്‍ത്തിക്കുന്നത്.

കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തേക്ക് ശക്തിയായി വരുകയും തലചെന്ന് വിന്‍ഡ് സ്‌ക്രീനിലിടിച്ച് വലിയ പരിക്ക്  ഏല്‍ക്കുകയും ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top