Football

ഏഷ്യാ കപ്പില്‍ കോഹ്ലിയെ മാറ്റി നിര്‍ത്തിയത് എന്തിന്..? വിമര്‍ശകര്‍ക്ക് മറുപടിയുമായി രവിശാസ്ത്രി

ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ സമീപ രാഷ്ട്രങ്ങളെയെല്ലാം മലര്‍ത്തിയടിച്ച് ഉജ്ജ്വലവിജയം നേടിയാണ് ഇന്ത്യ തിരിച്ചെത്തിയത്. പാകിസ്ഥാനും ബംഗ്ലാദേശിനുമൊന്നും തകര്‍ക്കാനാവാത്ത കരുത്തുറ്റ പടയെ നയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു. കോഹ്ലിയെ മാറ്റി രോഹിതിന് നായകസ്ഥാനം നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നെങ്കിലും ഇപ്പോള്‍ മറുപടിയുമായി പരിശീലകന്‍ രവിശാസ്ത്രി തന്നെ രംഗത്തെത്തിയികരിക്കുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത് കോഹ്ലിയെ ക്ഷീണിതനാക്കിയിരുന്നു. ആ ഘട്ടത്തില്‍ കോഹ്ലിക്ക് വിശ്രമം അനിവാര്യമായിരുന്നുവെന്നും മാനസികമായ തളര്‍ച്ച ഒഴിവാക്കാനാണ് കോഹ്ലിയെ മാറ്റിനിര്‍ത്തിയതെന്നും രവിശാസ്ത്രി പറഞ്ഞു. കളിയോട് അത്രയും ആത്മാര്‍ഥതയുള്ള കോഹ്ലിയെ കളിക്കളത്തില്‍ മാറ്റുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ക്രിക്കറ്റില്‍നിന്നും മനസിനെ മാറ്റിനിര്‍ത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരാന്‍ പ്രാപ്തനാക്കുകയായിരുന്നു ലക്ഷ്യം. കോഹ്ലിയെ മാത്രമല്ല പല കളിക്കാര്‍ക്കും വിശ്രമം നല്‍കുന്നത് ഇതിന് വേണ്ടിയാണ്.

ഏഷ്യാ കപ്പ് വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ അടുത്ത വിന്‍ഡീസ് പരമ്പരയില്‍ ഊര്‍ജ്വസ്വലനായി തിരിച്ചെത്തുന്ന കോഹ്ലി തന്നെ നയിക്കുമെന്നും രവിശാസ്ത്രി വ്യക്തമാക്കി. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ് എന്നീ പുതുമുഖ താരങ്ങള്‍ക്കും ഇത്തവണ ടീമില്‍ അവസരം ലഭിച്ചേക്കും. ഒക്ടോബര്‍ നാലിനാണ് പരമ്പര ആരംഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top