ഉര്‍വസി.. ഉര്‍വസി.. ടേക്ക് ഇറ്റ് ഈസി ഉര്‍വസി.. 1994 ല്‍ പുറത്തിറങ്ങിയ കാതലനിലെ എ.ആര് റഹ്മാന് തരംഗമായ സോങ് ഇപ്പോഴും ഫാസ്റ്റ് നമ്പര്‍ സോങ്ങില്‍ ഇടം പിടിക്കുന്ന ഒന്നാണ്. യോ യോ ഈണത്തില്‍ ഇതാ പുതിയ ഉര്വസിയെത്തിയിരിക്കുന്നു. ഗാനം പാടിയിരിക്കുന്നതും ഈണം നല്കിയിരിക്കുന്നതും ഹണി സിങ്ങ് തന്നെയാണ്.
ഗാനത്തില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറും കൈറ അദ്വാനിയുമാണ് ചടുലനൃത്തവുമായെത്തുന്നത്. ന്യൂജന്‍ രീതിയില്‍ കൊറിയോഗ്രഫി ചെയ്ത് പഴയ വീഞ്ഞിന്റെ വീര്യം കൂട്ടിയിരിക്കുകയാണ് സഞ്ജയ് ഷെട്ടി എന്ന കൊറിയോഗ്രഫര്‍. സോങ് വീഡിയോ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നീരജ് കല്യാണാണ്.