Kerala

അത്യാധുനിക ആഢംബര സൗകര്യങ്ങളുള്ള ജലനൗക കൊച്ചിയിലെത്തി

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ലോകത്തോര സൗകര്യങ്ങളുള്ള അത്യാധുനിക ഉല്ലാസ നൗകയായ നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി. വെല്ലിംഗ്ടണ്‍ ഐലന്റിലാണ് നൗക എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈജിപ്ഷ്യന്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നെഫര്‍റ്റിറ്റി ഇന്ത്യയിലെ ഏറ്റവും ആധുനിക ആഢംബര സൗകര്യങ്ങളുള്ള ജലവാഹനമാണ്.ഗോവയില്‍ നിന്നാണ് നെഫര്‍റ്റിറ്റിയുടെ നിര്‍മാണം.

സാമുദ്രിക സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ട് എക്‌സ്‌പോയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും നൗക സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

സന്ദര്‍ശകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് കടലിലേക്ക് മനോഹരമായ ഒരു യാത്രയ്ക്കും എസ്‌ഐഎന്‍സി അവസരം ഒരുക്കിയിട്ടുണ്ട്. ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള യാത്രയില്‍ രുചികരമായ ഭക്ഷണവും കലാപരിപാടികളും ഒപ്പം ആസ്വദിക്കാം.

അടുത്തമാസം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടത്തിന് ശേഷം വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചിയില്‍ നെഫര്‍റ്റിറ്റി സര്‍വീസ് നടത്തുമെന്ന് സിഎംഡി മുഹമ്മദ് ഹനീഷ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആഡംബര നൗകയിലെ വിനോദയാത്രയ്ക്ക് ഒരാള്‍ക്ക് നാലായിരം രൂപയോളമാകും ചിലവ് വരിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top