Automotive

എസ്.എം.എല്‍ ഇസുസു ട്രക്ക് ആന്റ് ടിപ്പര്‍ സീരീസ് കേരളത്തില്‍

വാണിജ്യ വാഹന വിപണിയിലെ വമ്പന്മാരായ എസ്.എം.എല്‍ ഇസുസുവിന്റെ ഗ്ലോബല്‍ സീരീസ് ടിപ്പറും ട്രക്കുകളും പുറത്തിറക്കി. നിര്‍മാണ രംഗത്ത് സാമ്രാട്ട് ജി എസ് ടിപ്പര്‍, ചരക്ക് ഗതാഗതത്തിനായി സാമ്രാട്ട് ജി എസ് എച്ച്.ഡി 19, സാര്‍ത്തജ് ജിഎസ് ടര്‍ബോ സിഎന്‍ജി ട്രക്കുകള്‍ എന്നിവയാണ് പുതിയ മോഡലുകള്‍.

കൊച്ചിയില്‍ വാഹനങ്ങളുടെ ലോഞ്ച് യുഗോ ഹാഷിമോട്ടോ എംഡി , സിഇഒ , എസ്എംഎല്‍ ഇസൂസു നിര്‍വഹിച്ചു. വള്ളൂര്‍ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൊച്ചിയിലെ അംഗീകൃത വിതരണക്കാര്‍. വാഹനത്തിന്റെ വില 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണെന്ന് വള്ളൂര്‍ മോട്ടോര്‍സിന്റെ ഡയറക്ടര്‍ ഡീന്‍ ഡിക്കളസ് പറഞ്ഞു.

ജപ്പാന്‍ സാങ്കേതിക വിദ്യയുടെ കരുത്തുമായി എത്തുന്ന ട്രക്കുകളും ടിപ്പറും വ്യവസായ മേഖലകളില്‍ തരംഗമായി മാറുമെന്ന് എസ്എംഎല്‍ ഇസൂസു മാര്‍ക്കറ്റിംഗ് ചീഫ് മാനേജര്‍ വി നീലകണ്ഠന്‍ പറഞ്ഞു. 9.5 ടണ്‍ ഭാരമുള്ള ടിപ്പറിന് 4.5 ക്യുബിക് മീറ്റര്‍ ഉള്‍ക്കൊള്ളുന്ന 3195mm x 2000mm x 710mm കാര്‍ഗോ ഡയമെന്‍ഷന്‍ ആണുള്ളത്. 3455 സിസി നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ് ഇന്റര്‍ കൂള്‍ എന്‍ജിന്‍ , 5 സ്പീഡ് ട്രാന്‍സ്മിഷന്‍ , പവര്‍ ടേക്ക് ഓഫ് സിസ്റ്റം എന്നിവ സവിശേഷതയാണ്. 2600 ആര്‍പിഎം-ല്‍ 115hp കരുത്തും 1500 ആര്‍പിഎമ്മില്‍ 400 nm ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. എമിഷന്‍ കുറയ്ക്കുന്ന എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ സാങ്കേതിക വിദ്യയുമുണ്ട്.

സാമ്രാട്ട് ജിഎസ്എച്ച്ഡി 19 ട്രക്ക് പ്രതികൂലവും പൊടി നിറഞ്ഞതുമായ സാഹചര്യങ്ങള്‍ നേരിടാന്‍ വ്യാപാര വ്യവസായ മേഖല കാത്തിരുന്ന ഒന്നാണെന്ന് പറയാം. പൊടി വലിച്ചെടുക്കുന്നത് തടയുന്ന തരത്തിലാണ് എയര്‍ ക്ലീനര്‍ ക്രമീകരിച്ചിരിക്കുന്നത്. 10.2 ടണ്‍ ഭാരമുള്ള ട്രക്കിന് സാമ്രാട്ട് ജിഎസ് ടിപ്പറിന്റെ എന്‍ജിന്‍ ആണുള്ളത്.

യൂഗോ ഹാഷിമോട്ടോ എംഡി സിഇഒ ജുന്‍ജി ടോണോഷിമ, സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ്, നേവല്‍ കുമാര്‍ ശര്‍മ, ജിഎം പ്രൊഡക്ട് സെയില്‍സ് ആന്റ് കസ്റ്റമര്‍ സര്‍വീസ്, നീലകണ്ഠന്‍ വി, ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഡിക്ലസ് സി വള്ളൂര്‍, മാനേജിംഗ് ഡയറക്ടര്‍, വള്ളൂര്‍ മോട്ടോര്‍സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top