Breaking News

ആശങ്കയുണര്‍ത്തി ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ പ്രശ്‌നങ്ങള്‍

ആശങ്കയുണര്‍ത്തി ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ പ്രശ്‌നങ്ങള്‍. ഇന്നലെ ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്റെ ബ്ലോഗാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നത്.

90 ദശലക്ഷം ഫേസ്ബുക്ക് അക്കൌണ്ടുകള്‍ താനെ ലോഗ് ഔട്ടായെന്നാണ് ഗയ് റോസണ്‍ പറയുന്നത്. ഈ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. കാര്യങ്ങള്‍ പഠിക്കാന്‍ ഫേസ്ബുക്ക് നടപടി സ്വീകരിച്ചെന്നും അദ്ദേഹം ബ്ലോഗില്‍ കുറിക്കുന്നു.

എന്നാല്‍ നിലവില്‍ പാസ്‌വേര്‍ഡ് മാറ്റേണ്ട സാഹചര്യമില്ലെന്നും ഗയ് റോസണ്‍ വ്യക്തമാക്കി. 50 ദശലക്ഷം അക്കൌണ്ടുകളെയാണ് നിലവില്‍ ബാധിച്ചിരിക്കുന്നത്. 40 ദശലക്ഷത്തോളം അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 25 മുതല്‍ ഇത്തരത്തില്‍ ലോഗ് ഔട്ടുകള്‍ കണ്ടുവരുന്നുണ്ടെന്നും റോസണ്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top