തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് ഇന്നത്തെ വില.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40 രൂപയും ഡീസലിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയുമായി. മുംബൈയില്‍ പെട്രോളിന്റെ വില 90 കടന്നു. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതം വര്‍ദ്ധിച്ച് വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.