Latest News

റണ്‍വെയില്‍നിന്ന് തെന്നിമാറി വിമാനം കായലില്‍ പതിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

വില്ലിംഗ്ടണ്‍: 35 യാത്രക്കാരും 12 ജീവനക്കാരുമായി പോയ വിമാനം ലാന്റിംഗിനിടെ റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. യാത്രക്കാരില്‍ ചി്‌ലര്‍ നീന്തു രക്ഷപ്പെട്ടു. മറ്റ് ചിലരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലാന്റിലെ പസഫിക് ദ്വീപിലാണ് അപകടമുണ്ടായത്.

എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 – 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. എല്ലാവരെയും രക്ഷപ്പെടുത്തിയതായി എയര്‍ ന്യുഗിനി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ കാഴ്ച മറഞ്ഞിരുന്നുവെന്നുമാണ് വിശദീകരണം. വെള്ളം മുന്നിലെത്തിയപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടുവെന്നും അത് കായലില്‍ മുങ്ങിത്താഴുകയാണെന്നും മനസ്സിലായതെന്ന് യാത്രക്കാരിലൊരാള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top