Kerala

വാഹനങ്ങളിലെ അധിക ആര്‍ഭാടം; അമിതമായ ലൈറ്റും സൗണ്ടും ഘടിപ്പിച്ചവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഉടമകളുടെ ശ്രദ്ധയ്ക്ക്, വാഹനങ്ങളില്‍ ഇനി അധികം ആര്‍ഭാടം വേണ്ട. വാഹനങ്ങളില്‍ അമിതമായ ലൈറ്റും സൗണ്ടും ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹനവകുപ്പ്. വന്‍ തുക ചെലവിട്ട് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അമിതമായ ലൈറ്റും സൗണ്ടും ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ജില്ലയില്‍ വ്യാപക പരിശോധന തുടങ്ങി. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ നിര്‍ദേശമനുസരിച്ചു ആര്‍ടിഒമാരാണു പരിശോധനകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതുവരെ 75 കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് 68,000 രൂപ പിഴ ഈടാക്കിയതായാണ് അറിയുന്നത്.

അമിത ശബ്ദത്തില്‍ പാട്ടു വച്ചു യാത്ര ചെയ്താല്‍ പിഴയിടാക്കല്‍, ബൈക്കുകളിലടക്കം വലിയ ശബ്ദത്തിലുള്ള ഹോണുകള്‍ അനുവദിക്കില്ല, ഇത്തരം ഹോണുകള്‍ ഘടിപ്പിക്കുന്ന വര്‍ക് ഷോപ്പുകള്‍ക്കെതിരെയും പിടിവീഴും, തുടങ്ങിയവയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ പരിഷ്‌കാര നടപടികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top