Latest News

ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗാലക്‌സി എ7 വിപണിയില്‍

സാംസങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാട്ട്‌ഫോണ്‍ ഗാലക്‌സി എ7 ഇന്ത്യന്‍ വിപണിയിലെത്തി. 24 എംപി മെയിന്‍ ക്യാമറയ്‌ക്കൊപ്പം 5 എംപി ലൈവ് ഫോക്കസ്, 8 എംപി അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ പുതിയ സാങ്കേതികവിദ്യയായ പിക്‌സല്‍ ബിന്നിംങ്ങോടുകൂടിയാണ് 24 എംപി പ്രൈമറി സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുളളത്. മനുഷ്യന്റെ കണ്ണുകളുടെ അതേ ആംഗിള്‍ ലഭിക്കുന്നതാണ് 8 എംപി 120 ഡിഗ്രി അള്‍ട്ര വൈഡ് ലെന്‍സ് ക്യാമറയെന്നും സാംസങ് അവകാശപ്പെടുന്നു.

നാല് ജിബി/64 ജിബി പതിപ്പിന് 23,990 രൂപയും 6ജിബി/128 ജിബി പതിപ്പിന് 28,990 രൂപയുമാണ് വില. രാജ്യത്തെ 180000 ഔട്ട്‌ലെറ്റുകളില്‍ ഫോണ്‍ ലഭിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഫ്‌ളിപ് കാര്‍ട്ട്, സാംസങ് ഇ-ഷോപ്, ബംഗളരൂവിലെ സാംസങ് ഓപ്പറ ഹൗസ് എന്നിവിടങ്ങളില്‍ പ്രത്യേക ഫ്‌ളാഷ് സെയിലും ഉണ്ടാകും.

ആറിഞ്ച് എഫ്എച്ച്ഡിപ്ലസ്, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സാങ്കേതികവിധ്യ, കുറഞ്ഞ കനം, വശത്തെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 3300 എഎച്ച് ബാറ്ററി, ഇന്‍സ്റ്റാള്‍ ആപ്‌സ് ടു മെമ്മറി കാര്‍ഡ്, ആന്‍ഡ്രോയിഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top