Football

റോണാള്‍ഡോ റയലിലേക്ക് തിരിച്ചെത്തുമോ..? പരിശീലകന്‍ പറയുന്നു

അടുത്തിടയ്ക്കാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍മഡ്രിഡ് വിട്ട് യുവന്റ്‌സിലേക്ക് ചേക്കേറിയത്. എന്നാല്‍ റൊണാള്‍ഡോ റയല്‍ വിട്ടതോടെ ക്ലബിന്റെ പഴയ പ്രഭാവം മങ്ങിയെന്നുവേണം പറയാന്‍. പല റയല്‍ഫാന്‍സും സത്യത്തില്‍ റോണോ ഫാന്‍സ് ആണെന്ന് പരസ്യമായൊരു രഹസ്യമാണ്. അങ്ങനെയുളളപ്പോള്‍ റൊണാള്‍ഡോയെ റയലിലേക്ക് തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയല്‍മഡ്രിഡ് പരിശീലകന്‍ ഫ്ളോറന്റീനോ പെരെസ് ആണ് ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. റയലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ റൊണാള്‍ഡോ, ഇതിഹാസതാരം ഡി സ്റ്റെഫാനോയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്നും റോണോ തിരിച്ചെത്തുമെന്നും പെരെസ് പറഞ്ഞു. ഒമ്പത് വര്‍ഷം മാഡ്രിഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ, കഴിഞ്ഞ സീസണിന് ശേഷമാണ് ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലേക്ക് മാറിയത്. 33കാരനായ റൊണാള്‍ഡോ, പെരെസുമായുള്ള ഭിന്നത കാരണമാണ് റയല്‍ വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയായിരുന്നു ഇറ്റാലിയന്‍ ക്ലബ് യുവെന്റ്സ് സ്വന്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top