Latest News

മൊബൈല്‍ വരിക്കാരില്‍ 17.4 ശതമാനം സ്ത്രീകള്‍

മൊബൈല്‍ വരിക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീകളുടെ എണ്ണം വെറും 17.4 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 990 ദശലക്ഷം വരിക്കാരാണുള്ളത്. ഇതില്‍ 172.42 ദശലക്ഷം സ്ത്രീകളാണുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സിന്റെ കണക്കാണിത്.

എന്നാല്‍ രാജ്യത്തെ സ്ത്രീകളുടെ കൈവശമുള്ള പല മൊബൈല്‍ ഫോണും അവരുടെ ഭര്‍ത്താക്കന്‍മാരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാപിതാക്കളുടെ പേരിലാണ് ചില പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതാവാം കണക്ക് വച്ച് നോക്കുമ്പോള്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ ഫോണ്‍ അസോസിയേഷന്റെ കണക്കുപ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30 ശതമാനം പേര്‍ സ്ത്രീകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top