Breaking News

വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ; പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചു

വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സായുധരായ മാവോവാദികള്‍ എത്തിയതായാണ് സംശയം.

‘ഒരു സ്ത്രീയുള്‍പ്പെടെ സായുധരായ മൂന്നു പേര്‍ പുലര്‍ച്ചെ മൂന്നു മണിയോടെ പ്രധാന ഗേറ്റിലെത്തി കാവല്‍ക്കാരനെ തടഞ്ഞുവെച്ച് ഗേറ്റിന് മുന്നില്‍ ബാനറും പോസ്റ്ററും സ്ഫോടക വസ്തുവും സ്ഥാപിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇടയില്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ച കാവല്‍ക്കാരനെ തടയുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തു. പുലര്‍ച്ചെ വീട്ടിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ഥികളോട് ഇവര്‍ സംസാരിച്ചതായും പോലീസ് പറയുന്നു. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സ്ഫോടക വസ്തു പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നിര്‍വീര്യമാക്കി.

പോലീസ് പരിശോധന നടത്തിവരികയാണ്.  നേരത്തേ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സുഗന്ധഗിരി വനമേഖലയോട് ചെര്‍ന്നാണ് വെറ്ററിനറി സര്‍വകലാശാല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top