Kerala

പള്ളിമേടയില്‍ നിന്നും തടവറയിലെത്തിയ ബിഷപ്പിന് കൂട്ട് മദ്യപാനിയും അതിര്‍ത്തിക്കേസിലെ പ്രതിയും

കോട്ടയം: സുഖസൗകര്യങ്ങളോടെ പള്ളിമേടയില്‍ അന്തിയുറങ്ങിയിരുന്ന ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പാല സബ് ജയിയിലെ ആദ്യരാത്രിയുടെ വിശേഷങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കേരളത്തെ നടുക്കിയ പീഡനക്കേസിലെ പ്രതി ജയിലില്‍ കിടന്നുറങ്ങുന്നത് ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ഒന്നല്ലെങ്കിലും പീഡനക്കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പ് എന്ന നിലയില്‍ ഫ്രാങ്കോയുടെ ജയില്‍വാസം ജനങ്ങള്‍ക്ക് ഒരല്‍പ്പം ആകാംക്ഷയേറുന്നതു തന്നെയാണ്.

അതുകൊണ്ടാണ് അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഫ്രാങ്കോയുടെ ജയിലിലെ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്. പട്ട് മെത്തയില്‍ നിന്നും സിമന്റ് തറയിലേക്കുള്ള ബിഷപ്പിന്റെ പതനം സ്വീകരിച്ച കേരളത്തിലെ മാധ്യമങ്ങള്‍ അത് ചൂടോടെതന്നെ ജനങ്ങളില്‍ എത്തിക്കാനും ഏറെ ശ്രദ്ധിച്ചിരുന്നു. മിനിട്ടുകള്‍ ഇടവേളയിലാണ് ബിഷപ്പിന്റെ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞിരുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.25ന് പാലാ സബ് ജയിലില്‍ പ്രവേശിച്ച ബിഷപ്പ് ഫ്രാങ്കോയെ മൂന്നാം നമ്പര്‍ സെല്ലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. അവിടെ കൂട്ടനുള്ളത് ശല്യക്കാരല്ലാത്ത രണ്ടുപേരും. ഒരാള്‍ അതിര്‍ത്തിക്കേസ് തര്‍ക്കത്തില്‍ അറസ്റ്റിലായതും മറ്റെയാള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് അകത്തായതും. 5968 എന്ന ക്രമ നമ്പറിലാണ് ബിഷപ്പ് പാലാ ജയിലിലെ അന്തേവായിയായിരിക്കുന്നത്.

ജയില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്‌തെങ്കിലും റിമാന്റ് കാലാവധി ആയതിനാല്‍ ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാന്‍ അധികൃതര്‍ അനുവദം നല്‍കി. ജയിലില്‍ കഴിയുന്ന മറ്റ് തടവുകാരുടെ ആക്രമണം ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചാണ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. ബിഷപ്പിന്റെ സുരക്ഷയ്ക്കായി രണ്ടു ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top