ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച, റയല്‍ മാഡ്രിഡ് പ്ലേമേക്കറായ മോഡ്രിച്ച് ആദ്യമായാണ് മികച്ച താരത്തിനുളള പുരസ്കാരം നേടുന്നത്. ഹാട്രിക് പുരസ്കാരം ലക്ഷ്യമിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് മോഡ്രിച്ച് താരമായത്.
ബ്രസീലിന്റെ മാര്‍ത്തയാണ് ഏറ്റവും മികച്ച വനിതാ താരം.ആധുനിക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒത്തുചേര്‍ന്ന രാവിലാണ് ലൂക്ക മോഡ്രിച്ച് ഫിഫ ലോക താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. എന്നാല്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോയോ മെസ്സിയോ അല്ലാതൊരു താരം ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്.
മികച്ച യുവതാരമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പേയും ഗോളിയായി ബെല്‍ജിയത്തിന്റെ തിബോ കോര്‍ത്വയും പരിശീലകനായി ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാമും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് മുഹമ്മദ് സലായ്ക്കാണ്.