Business

ഓഹരി വിപണി നഷ്ടത്തില്‍

വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 536 പോയിന്റ് നഷ്ടത്തില്‍ 36,305ലാണ് വ്യാപാരമവസാനിച്ചത്.നിഫ്റ്റി 168 പോയിന്റ് ഇടിഞ്ഞ് 10,974ലാണ് ക്ലോസ് ചെയ്തത്.ബാങ്കിങ്ങ്,ഫിനാന്‍സ്,ഓട്ടോ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലയിലെ ഓഹരികളുടെ വിലയിടിവാണ് വിപണിക്ക് ആഘാതമായത്.

നിഫ്റ്റിയിലെ 41 ഓഹരികള്‍ക്ക് വിലയിടിഞ്ഞു.ധനകാര്യ ഓഹരികളാണ് വില്‍പ്പന സമ്മര്‍ദം നേരിട്ടത്.ഹൗസിങ്ങ് ഫിനാന്‍സ് സ്ഥാപനങ്ങളൂടെ ഓഹരികളുടെ നട്ടെല്ലെടിഞ്ഞു. ഐ.ടി ഓഹരികള്‍ക്ക് തകര്‍ച്ചക്കിടയിലും നല്ലകാലം തെളിഞ്ഞു.ടി.സി.എസ്,ഇന്‍ഫോസിസ്,ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ക്ക് 1.4 മുതല്‍ 5 ശതമാനം വരെ വില വര്‍ദ്ധിച്ചു.

രൂപയുടെ വിലയിടിവ് തടയാന്‍ അനാവശ്യ ഇറക്കുമതി കുറക്കുമെന്ന കേന്ദ ഗവണ്‍മെന്റിന്റെ നടപടി ഓഹരി വിപണി ഗുരുതരമായാണ് നോക്കികാണുന്നത്.ഫെഡറല്‍ റിസേര്‍വിന്റെ ചൊവ്വാഴ്ച നടക്കുന്ന നയസംബന്ധമായ സമ്മേളനവും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്. പണലഭ്യത സംബന്ധിച്ച പ്രതിസന്ധി മൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ കാര്യമായ നഷ്ടമൂണ്ടായി.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില വെള്ളിയാഴ്ച്ച മുതല്‍ ഇടിയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യ ബുള്‍സ് ഹൗസിങ്ങ്,എച്ച് ഡി എഫ് സി, ടാറ്റാ മേട്ടോഴ്‌സ്,ലുപിന്‍,മാരുതി സുസുക്കി, ടാറ്റാ സ്റ്റീല്‍,ഐ .സി.ഐ സി ബാങ്ക്, ഐ.ടി.സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top