Latest News

സൂക്ഷിച്ചോ! ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ 3 വര്‍ഷം വരെ തടവു ശിക്ഷ

സ്ത്രീകളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമായ നാടായിരിക്കുന്നു നമ്മുടേത്. വീടിനുള്ളിലൂം തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ പീഡിപ്പിക്കപെടുകയാണ്.  ഒട്ടനേകം രംഗങ്ങളില്‍ മൂന്നേറ്റം നടത്തുംബോഴും സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നമ്മൂടെ നാട് ഇപ്പോഴും പുറകില്‍ തന്നെയാണ്.  ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സുരക്ഷാ പ്രശ്‌നങ്ങളാണ്.

ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റെയില്‍വെ സംരക്ഷണസേന നിയമത്തില്‍ ഭേദഗതി വരുത്തിയത്.  യാത്രാവേളകളില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ 3 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നതാണ് പുതിയ നിയമം.  അപകീര്‍ത്തിപരമായ പരമാര്‍ശങ്ങള്‍ക്കും മറ്റും ഒരു വര്‍ഷം വരെയാണ് ഐപിസിയില്‍ ശിക്ഷ.സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്ന പുരുഷന്‍മാര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 1000 രൂപയാക്കാനാണ് നിര്‍ദേശം.  പോലീസ് സഹായം ലഭിക്കും വരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണം നല്‍കാനും ആര്‍പിഫ് നിര്‍ദേശിക്കുന്നു.

ലേകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പരമാര്‍ശിക്കുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭ്യമല്ല.  സമീപ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് ട്രെയിനിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമകേസുകളില്‍ 35 ശതമാനം വര്‍ധനവാണൂണ്ടായത്.  ഈ സാഹചര്യത്തില്‍ റെയില്‍വെ സംരക്ഷണസേനയുടെ നിയമം ഏറെ ആശ്വാസകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top